തർതീൽ ഖുർആൻ മത്സരം; സ്വാഗത സംഘം രൂപീകരിച്ചു


ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ നടത്തി വരുന്ന തർതീൽ ഖുർആൻ മത്സരങ്ങൾക്കുള്ള നാഷനൽ സ്വാഗത സംഘം രൂപവത്‌കൃതമായി . ഏപ്രിൽ 14 ന് മനാമയിൽ വെച്ച് നടക്കുന്ന നാഷനൽ തർതീലിൽ യൂനിറ്റ് , സെക്ടർ , സോൺ മത്സരങ്ങളിൽ നിന്നും വിജയിച്ചു കയറിയ പ്രതിഭകളാണ് മാറ്റുരക്കുക .ജൂനിയർ , സെക്കന്ററി , സീനിയർ , സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം , മനഃപാഠം , ഖുർആൻ സെമിനാർ , ക്വിസ് , മുബാഹസ തുടങ്ങിയ വ്യത്യസ്ത ഇനം മത്സരങ്ങൾ നടക്കും.

article-image

അബ്ദു സമദ് കാക്കടവ് ചെയർമാനും ശംസുദ്ധീൻ സഖാഫി കൺവീനറുമായ സ്വാഗത സംഘമാണ് നിലവിൽ വന്നത് .ഉമർ ഹാജി ( വൈസ് ചെയർമാൻ ) ഫഖ്‌റുദീൻ പി എം (ജോയിന്റ് കൺവീനർ ) അബ്ദു റഹീം സഖാഫി , സുനീർ , ശിഹാബ് പരപ്പ (ഫിനാൻസ് ) വി പി കെ മുഹമ്മദ് ,ഹംസ ഖാലിദ് സഖാഫി , ബഷീർ ക്ലാരി , അഷ്ഫാഖ് , സലാം കോട്ടക്കൽ , ഹംസ പുളിക്കൽ , ഹബീബ് , അബ്ദുല്ല രണ്ടത്താണി , ഷാഫി വെളിയങ്കോട് , നജ്മുദ്ധീൻ , ഷബീർ മാസ്റ്റർ , റഈസ് ഉമർ , ജാഫർ ശരീഫ് , റഷീദ് , ഡോക്ടർ നൗഫൽ , ഫൈസൽ വടകര , സലീം , അബ്ദു റഹ്‌മാൻ , വാരിസ് , സഫ്‌വാൻ സഖാഫി , മുഹമ്മദ് സഖാഫി , നിഷാദ് , നസീർ , ജാഫർ പട്ടാമ്പി , അഷ്‌റഫ് , മുനീർ സഖാഫി തുടങ്ങിയവർ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഭാരവാഹികളാണ്

article-image

jhgjhgjhg

article-image

ആർ എസ് സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ സൽമാബാദിൽ വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഫഖ്‌റുദീൻ പി എ കാഞ്ഞങ്ങാട് ഉദ്ഘടനം ചെയ്തു . റഷീദ് തെന്നല വിഷയമവതരിപ്പിച്ചു സംസാരിച്ചു . അബ്ദു റഹീം സഖാഫി , ഫൈസൽ ചെറുവണ്ണൂർ , ഷബീർ മാസ്റ്റർ , അഷ്ഫാഖ് മാണിയൂർ , സലാം കോട്ടക്കൽ , ഖാലിദ് സഖാഫി , ഹബീബ് ഹരിപ്പാട് , സലീം കൂത്തുപറമ്പ് എന്നിവർ ആശംസകൾ നേർന്നു . അഷ്‌റഫ് മങ്കര സ്വാഗതവും മുഹമ്മദ് സഖാഫി നന്ദി രേഖപ്പെടുത്തി .ശിഹാബ് പരപ്പ പ്രാരംഭ പ്രാർത്ഥന നടത്തി.

article-image

fgdfgdf

article-image

hgfhghg

You might also like

Most Viewed