ഐസിആർഎഫ് വിമൻസ് ഫോറം വനിതാദിനം ആഘോഷിച്ചു
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. ഉമൽ ഹസമിലെ കിംസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുത്തു.
ശ്രദ്ധ പ്രശാന്ത്, സുമിത്ര പ്രവീൺ നായർ എന്നിവരും അതിഥികളായിരുന്നു. പരിപാടിയിൽ 50 ഓളം താഴ്ന്ന വരുമാനക്കാരായ സ്ത്രീകളും പങ്കെടുത്തു. ചടങ്ങിൽ മാനസികാരോഗ്യത്തെക്കുറിച്ച് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് സൈക്യാട്രി ഡോക്ടർ അമൽ എബ്രഹാം വിശദീകരിച്ചു. അമൈറയുടെ നേതൃത്വത്തിൽ ജൈവ സോപ്പ് നിർമ്മാണത്തെ കുറിച്ചുള്ള ബോധവത്കരണവും, വിവിധ കലാപരിപാടികളും നടന്നു.
jghgchg
ഐസിആർഎഫ് വിമൻസ് ഫോറം കൺവീനർ നിഷ രംഗരാജൻ, ഐസിആർഎഫ് അംഗം കൽപന പാട്ടീൽ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ഐസിആർഎഫ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാൻ 39617094 അല്ലെങ്കിൽ 34320957 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ngfhg
hjfjhfjhf