ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികളെ ട്രാഫിക് അധികൃതർ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചു. മാർച്ച് 6-ന് ദി അവന്യൂസിൽ നടന്ന ട്രാഫിക് സുരക്ഷാ ബോധവൽക്കരണ ക്യാമ്പിൽ ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് കുട്ടികൾ സജീവമായി പങ്കെടുത്തു. ബഹ്‌റൈനിലെ ട്രാഫിക് ഡയറക്ടറേറ്റ് ആണ് പരിപാടി സംഘടിപ്പിച്ചത്. ട്രാഫിക് ഇൻസ്‌പെക്ടർ റബ്യയും മറ്റ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. റോഡ് അടയാളങ്ങൾ മനസിലാക്കുക, സീബ്രാ ക്രോസിംഗുകൾ , കാൽനട സിഗ്നലുകൾ എന്നിവ ഉപയോഗിക്കുക, നടപ്പാതയിലൂടെ നടക്കുക, സീറ്റ് ബെൽറ്റ് ഉറപ്പിക്കുക തുടങ്ങിയ ട്രാഫിക് സുരക്ഷാ ശീലങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവേദനാത്മക ചർച്ച നടന്നു. കുട്ടികൾ പിൻസീറ്റിൽ അനുയോജ്യമായ ചൈൽഡ് സീറ്റുകളിൽ യാത്രചെയ്യണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അനുവദനീയമല്ല. വിവിധ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. ക്രിയാത്മകവും രസകരവുമായ ഗെയിമുകൾ ഉപയോഗിച്ച് അവർ ട്രാഫിക് നിയമങ്ങൾ മനസിലാക്കി. ട്രാഫിക് സുരക്ഷാ നിയമങ്ങളെക്കുറിച്ച് പഠിക്കാൻ വിദ്യാർത്ഥികൾ ഏറെ താൽപ്പര്യം പ്രകടിപ്പിച്ചു. വിജ്ഞാനപ്രദമായ ഈ ട്രാഫിക് സുരക്ഷാ വിദ്യാഭ്യാസ പരിപാടിയിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചതിന് പ്രിൻസിപ്പൽ പമേല സേവ്യർ അധികൃതരോട്, പ്രത്യേകിച്ച് ട്രാഫിക് ഡയറക്ടറേറ്റിലെ ക്യാപ്റ്റൻ ഖുലൂദ്, മിസ് റബ്യ, സുധീഷ് എന്നിവരോട് നന്ദി രേഖപ്പെടുത്തി. ട്രാഫിക് ബോധവത്കരണത്തിന് മുൻകൈയെടുത്ത ട്രാഫിക് ഡയറക്ടറേറ്റിന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി എന്നിവർ നന്ദി അറിയിച്ചു.

article-image

FDGDFGDFG

article-image

FDGDFGDFG

article-image

FGHFGHFHFGH

You might also like

Most Viewed