കെഎംസിസി മാനവീയം 2023 മാർച്ച് 10ന്


കെഎംസിസി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ മാനവീയം 2023 ഹമദ് ടൗൺ കാനൂ മജ്ലിസിൽ മാർച്ച് 10 വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് നടക്കുമെന്ന് ഏരിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി 75 വർഷം പിന്നിട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചരിത്ര പ്രസിദ്ധമായ ചെന്നൈയിലെ രാജാജി ഹാളിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കെഎംസിസി ബഹ്റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി മാനവിയം 2023 നടത്തുന്നതെന്നു ഭാരവാഹികൾ പ്രത സമ്മേളനത്തിൽ അറിയിച്ചു.

പ്രശസ്ത മോട്ടിവേറ്ററായ റഷീദ് ഗസാലി കുളവയൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. കുട്ടികളുടെ കലാ പരിപാടികൾ, ആരോഗ്യ ക്ലാസ് എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഏരിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികളായ ശംസുദ്ദീൻ വെള്ളികുളങ്ങര (സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്), ശാജഹാൻ പരപ്പൻപൊയിൽ (സ്റ്റേറ്റ് സെക്രട്ടറി), അബൂബക്കർ പാറക്കടവ് (പ്രസിഡണ്ട് ഹമദ് ടൗൺ KMCC), അബ്ബാസ് വയനാട് (ട്രഷറർ ഹമദ് ടൗൺ KMCC), അഷ്റഫ് അൽതായ, റുമൈസ് കണ്ണൂർ, മുഹമ്മദലി ചങ്ങരംകുളം, ഗഫൂർ എടച്ചേരി, സക്കരിയ എടച്ചേരി, റഷീദ് ഫൈസി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

article-image

KHJGKJHGKJ

You might also like

Most Viewed