ആർ എസ് സി മനാമ കലാലയം സാംസ്‌കാരിക വേദി റെസ് പബ്ലിക്ക എന്ന വിചാര സദസ് സംഘടിപ്പിച്ചു


ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി മനാമ കലാലയം സാംസ്‌കാരിക വേദി വിവിധ ഇടങ്ങളിൽ നടത്തിയ റെസ് പബ്ലിക്ക എന്ന വിചാര സദ് സൽമാബാദ് ഐസിഎഫ് കേന്ദ്രത്തിൽ വെച്ച് നടന്നു. ഭരണഘടന ; നിർമിതിയും നിർവഹണവും , റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പരിപാടി നടന്നത്. മുഹമ്മദ് അലി വിഷയാവതരണം നടത്തി. മനാമ സോൺ  ജനറൽ സെക്കട്ടറി സമീർ  വടകര അധ്യക്ഷതയിൽ നടന്ന പരിപാടി കെഎംസിസി സംസ്ഥാന അംഗം ഷംസുദീൻ വെള്ളികുരങ്ങര  ഉദ്ഘാടനം ചെയ്തു.

ഐസിഎഫ് സൽമാബാദ് സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, ആർഎസ് സി ഗ്ലോബൽ മുൻ കലാലയം കൺവീനർ വി പി കെ മുഹമ്മദ്, അബ്ദുൽ റഹിം സഖാഫി വരവൂർ, ആർഎസ് സി ബഹ്റൈൻ നാഷണൽ ചെയർമാൻ മുനീർ സഖാഫി ചേകന്നൂർ, ആർഎസ് സി ഗ്ലോബൽ എക്സിക്യൂട്ടീവ്  അംഗം അഡ്വക്കേറ്റ് ഷബീർ അലി എന്നിവരും സംസാരിച്ചു. സോൺ സംഘടന സെക്രട്ടറി യൂസിഫ് മണ്ണാർകാട് സ്വാഗതവും യഹിയ നന്ദിയും പറഞ്ഞു.

article-image

You might also like

Most Viewed