കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം - ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് റാഷിദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ  480 പേർക്ക് സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭിച്ചു. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി. കെ സ്വാഗതവും ട്രെഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.  ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഷിഫ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ: സൽമാൻ ഗരീബ്‌, അഡ്മിൻ മാനേജർ സക്കീർ ഹുസ്സൈൻ, കെപിഎഫ് രക്ഷാധികാരികളായ  കെ. ടി. സലിം, യു. കെ. ബാലൻ, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ,ചാരിറ്റി കൺവീനർ സവിനേഷ്‌, വനിതാ വിഭാഗം രമ സന്തോഷ് എന്നിവർ സംസാരിച്ചു. കൺവീനർ ജയേഷ്. വി. കെ യോഗ നടപടികൾ നിയന്ത്രിച്ചു.

article-image

You might also like

Most Viewed