ബഹ്റൈൻ ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സമാപനം ശ്രദ്ധേയമായി
ഐ വൈ സി സിയുടെ എട്ടാമത് യൂത്ത് ഫെസ്റ്റിന്റെ സമാപനം ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് നടന്നത്. കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കമ്മാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഐ വൈ സി സി യുടെ 9 ഏരിയകളിലൂടെ നടത്തിയ പതാക പ്രയാൺ ബഹ്‌റൈൻ ബൈക്ക് റൈഡേഴ്‌സ് സമ്മേളന നഗരിയിൽ ബൈക്ക് റാലി ആയി എത്തിച്ചു. തുടർന്ന് പ്രസിഡന്റ് ജിതിൻ പരിയാരം ഏറ്റുവാങ്ങിയ പതാക സമ്മേളന നഗരിയിൽ ഉയർത്തി. യൂത്ത് ഫെസ്റ്റിന്റെ പ്രചാരണ ഭാഗമായി നടത്തിയ വടം വലി മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികളും പ്രൈസ് മണി ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് ഫെസ്റ്റ് ഭാഗമായി പ്രസിദ്ധീകരിച്ച മാഗസിൻ, കമ്മറ്റി കൺവീനർ ഫാസിൽ വട്ടോളി കെ എം അഭിജിത്തിനു കൈമാറി പ്രകാശനം ചെയ്തു. ഐ ഓ സി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ഷുഹൈബ് പ്രവാസി മിത്ര അവാർഡ് ജേതാവ് മനോജ് വടകര എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ വിനോദ് ആറ്റിങ്ങൽ, മാഗസിൻ കമ്മറ്റി കൺവീനർ ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു. ഐ വൈ സി സിയുടെ നാൾ വഴികൾ എന്ന വിഷയത്തിൽ സമർപ്പിച്ച ഡോക്യുമെന്ററിക്ക് അനീഷ് എബ്രഹാം അവതരണം നടത്തി.യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലസ്സൻ മാത്യു നന്ദി രേഖപ്പെടുത്തി.
a