ക്യാൻസർ ബാധിതരായ കുട്ടികൾക്ക് തന്റെ മുടി നൽകി മാതൃക സൃഷ്ടിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി


പതിമുന്ന് വയസുകാരിയായ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി തൻവി സനക നാഗ ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി  ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക്  തന്റെ മുടി ദാനമായി നൽകി.  തന്റെ 24 ഇഞ്ച് നീളമുള്ള മുടിയാണ് തൻവി കൈമാറിയത്.  മുടി ദാനം ചെയ്യുന്നതിലൂടെ  ഒരു വിഗ് ആവശ്യമുള്ള കുട്ടികൾക്കും അതു  ലഭിക്കും. ഇന്ത്യൻ പ്രവാസികളായ രാജേഷ് സനക ദശരഥയുടെയും സ്വാതി സനക നാഗയുടെയും മകളാണ് തൻവി. ഇളയ സഹോദരി സൻവി  സനക നാഗ ഇന്ത്യൻ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ചെന്നൈയിൽ നിന്നുള്ള കുടുംബം ഇപ്പോൾ അദ്‌ലിയയിലാണ് താമസിക്കുന്നത്. 2018 മുതൽ തൻവി തന്റെ മുടി വളർത്തുകയായിരുന്നുവെന്നും  രക്ഷിതാക്കൾ  പറഞ്ഞു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ തൻവിയുടെ  കാരുണ്യ പ്രവർത്തനത്തെ  അഭിനന്ദിച്ചു.

article-image

a

You might also like

Most Viewed