മൈത്രി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

ബഹ്റൈനിലെ പ്രമുഖ പ്രവാസി അസോസിയേഷനായ മൈത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ പതിനനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് അറന്നൂറോളം പേർക്കായി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കെ എം ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മൈത്രി അസോസിയേഷൻ പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ കായ് മിത്തിങ്, ഫോർ പി എം എക്സിക്യൂട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര,ചെമ്പൻ ജലാൽ,മണിക്കുട്ടൻ,സഈദ് ഹനീഫ്,അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി പ്യാരിലാൽ ,മെഡിക്കൽ ക്യാമ്പ് പോഗ്രാം കൺവീനർ കോയിവിള മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും രേഖപ്പെടുത്തി. ഡിസംബർ 15 വരെ ക്യാമ്പ് നീണ്ട് നിൽക്കും. ക്യാമ്പിന്റെ ഭാഗമായി ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ ,ബി.എം.ഐ. ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി ഫംഗ്ഷൻ, ലിവർ ഫംഗ്ഷൻ,എന്നീ ചെക്കപ്പുകൾ സൗജന്യമായും ,വിറ്റാമിൻ B 12, വിറ്റാമിൻ D .തൈറോയ്ഡ് ടെസ്റ്റ്, മിതമായ നിരക്കിലും ടെസ്റ്റ് ചെയ്യുവാനുള്ള അവസരവും മെഡിക്കൽ സെന്ററിലുള്ള ഏത് സ്പെഷ്യലിസ്റ്റ് ഡോക്റ്റേഴ്‌സിനേയും സൗജന്യമായി കാണാൻ സൗകര്യം ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് 33532669 അല്ലെങ്കിൽ 39007142 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ോ