സോപാനംവാദ്യകലാസംഘത്തിന്റെ വാദ്യസംഗമം 2022 ശ്രദ്ധേയമായി


ബഹ്റൈനിലെ പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് കൈലാസ് നയിക്കുന്ന  സോപാനംവാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന വാദ്യസംഗമം 2022 ശ്രദ്ധേയമായി. ഇസടൗൺ ഇന്ത്യൻ സ്കൂൾ മൈദാനത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ രാജ്യസഭാ അംഗവും സിനിമതാരവുമായ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സോപാന ഗായകൻ അമ്പലപ്പുഴ വിജയകുമാർ , ഗായകൻ വിവേകാനന്ദൻ, കീബോർഡ്‌ ആർട്ടിസ്റ്റ്‌ പ്രകാശ്‌ ഉള്യേരി, കാഞ്ഞിലശേരി പത്മനാഭൻ, ഡോ: ചെറുതാഴം കുഞ്ഞിരാമ മാരാർ, മട്ടന്നൂർ ശ്രീരാജ്‌ , ചിറക്കൽ നിധീഷ്‌ തുടങ്ങിയവരും മേളകൊഴുപ്പിന്റെ ഉത്സവത്തിൽ പങ്കെടുത്തു.

article-image

വാദ്യകലയിൽ പ്രതിഭ തെളിയിച്ചവർക്കുള്ള പുരസ്കാര ദാനവും പരിപാടിയോടനുബന്ധിച്ച് നടന്നു. വിദ്യാർത്ഥികളുടെ തായമ്പക അരങ്ങേറ്റവും, സോപാനസംഗീതം അരങ്ങേറ്റവും നടന്ന  എന്നിയും  വാദ്യസംഗമം 2022ൽ 250 ലധികം വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും നടന്നു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed