യാത്രയയപ്പ് നൽകി


നാല്‍പത്തിരണ്ട് വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട സ്വദേശി  മാത്യൂസ് വാളക്കുഴിക്ക് ബഹ്റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ  പത്തനംതിട്ട പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി.

സൽമാനിയയിലുള്ള അസോസിയേഷൻ  ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു വി. സ്വാഗതവും  സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ എന്നിവർ ആശംസയും അർപ്പിച്ചു.  ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു   മാത്യൂസ് വാളക്കുഴിക്ക് മൊമെന്റോ നൽകി ആദരിച്ചു. അസ്സോസിയേഷൻ ചാരിറ്റി കോഓർഡിനേറ്റർ ജയേഷ് കുറുപ്പ്, ലേഡീസ് വിങ് കോഓർഡിനേറ്റർ സിജി, മെഡിക്കൽ കോഓർഡിനേറ്റർ ബോബി, റോബിൻ  , മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ യാത്രയപ്പ് യോഗത്തിന് നേതൃത്വം നൽകി.

article-image

a

You might also like

Most Viewed