ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ അഞ്ഞൂറോളം ആളുകൾ മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ടറുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു.
ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു. ബഹ്റൈൻ ബിസിനസ്സ് പ്രമുഖൻ ഫൈസൽ അൽ ഷുറൂക്കി, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ബിയോൺ മണി പ്രതിനിധി ടോബി മാത്യു സാമൂഹിക പ്രവർത്തകരായ കെ ടി സലിം, മണിക്കുട്ടൻ, ബിജു ജോർജ്, സെയ്ദ് ലൈറ്റ് ഓഫ് കൈൻഡ്നസ്, ബി.ഡി.കെ പ്രസിഡൻ്റ് ഗംഗൻ തൃക്കരിപ്പൂർ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി ജ്യോതിഷ് പണിക്കർ ,ഹിലാൽ പ്രതിനിധി നിയാസ് അഷ്റഫ് മെഡിക്കൽ ക്യാമ്പ് കൺവീനേഴ്സ് അനസ് റഹിം,അരുൺ ആർ പിള്ള എന്നിവർ ആശംസകൾ നേർന്നു.
ഗണേഷ് നമ്പൂതിരി അവതാരകൻ ആയ പരിപാടിയിൽ ട്രഷറർ തോമസ് ഫിലിപ് നന്ദി രേഖപ്പെടുത്തി. അൽഹിലാൽ ഹോസ്പിറ്റലിന് വേണ്ടി ഡോക്ടർ മുഹമ്മദ് അഹ്സാൻ മൊമെന്റോ ഏറ്റുവാങ്ങി.
a