അൽ ഹിലാൽ ഹെൽത്ത് കെയർ സൈക്ലത്തോൺ സംഘടിപ്പിച്ചു
ബഹ്റൈനിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ പ്രമേഹത്തെ പരാജയപ്പെടുത്തുക എന്ന പ്രമേയത്തെ ആസ്പദമാക്കി സൈക്ലത്തോൺ സംഘടിപ്പിച്ചു. ബഹ്റൈൻ സൈക്ലിങ്ങ് അസോസിയേഷന്റെ സഹകരണത്തോടെ സലാഖിലെ അൽ ജസൈർ ബീച്ചിലെ സൈക്ലിങ്ങ് ട്രാക്കിൽ വെച്ചാണ് അറന്നൂറോളം പേർ പങ്കെടുത്ത പരിപാടി നടന്നത്. രണ്ട് മണിക്കൂറിനുള്ളിൽ പത്ത് കിലോമീറ്റർ ദൂരമാണ് ഇവർ സൈക്കിൾ ഓടിച്ചത്. അൽ ഹിലാൽ ഹെൽത്ത് കെയർ സി ഇ ഒ ഡോ ശരത്ത് ചന്ദ്രൻ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
നാസർ എസ് അൽ ഹാജ്റി കോർപ്പറേഷൻ, പൊക്കാരി സ്വൈറ്റ് എന്നിവരും പരിപാടിയോടൊപ്പം സഹകരിച്ചു. ഇത് രണ്ടാം തവണയാണ് അൽ ഹിലാൽ ഹെൽത്ത് കെയർ സൈക്ലത്തോൺ സംഘടിപ്പിച്ചത്. ബഹ്റൈൻ സൈക്ലിങ്ങ് അസോസിയേഷന്റെ കോച്ച് അബദ്ൽ അദിൽ അൽ മർഹൂൻ, ജനറൽ സെക്രട്ടറി സഇദ് ഷബാർ, എൻഎസ്എച്ച് ജനറൽ മാനേജർ അർജുൻ ബുർമാൻ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സൈക്കിൾ സഞ്ചാരി ഫായിസ് അഷ്റഫ് അലി, ട്രെക്ക് ബഹ്റൈൻ അംബാസിഡറും, സൈക്ലിങ്ങ് ബീസ് കാപ്റ്റനും ആയ സാറ അൽ സമാക് എന്നിവരുടെ സാന്നിദ്ധ്യവും പരിപാടിയിൽ ആവേശം നിറച്ചു. പങ്കെടുത്തവർക്കെല്ലാം ടി ഷർട്ട്, ഹെൽത്ത് ചെക്ക് അപ്പ് വൗച്ചർ, ഡിസ്കൗണ്ട് കൂപ്പണുകൾ എന്നിവയും നൽകി.
aaa