ക്രൂസ് കപ്പൽ സീസൺ ആരംഭിച്ച് ബഹ്റൈൻ
ബഹ്റൈനിൽ നവംബർ മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ ഖലീഫ ബിൻ സൽമാൻ തുറമുഖം വഴി അയ്യായിരത്തിലധികം വിനോദസഞ്ചാരികൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇതിനകം തന്നെ ക്രൂസ് കപ്പൽ സീസണിന് ആരംഭം കുറിച്ചതായും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഡോ. നാസർ അലി ഖാഇദി പറഞ്ഞു. ലോകമെങ്ങുമുള്ള രാജ്യങ്ങളിൽനിന്ന് ക്രൂസ് കപ്പലുകളിൽ ബഹ്റൈനിലേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ വളർച്ചയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
2022-2026 വർഷത്തേക്കുള്ള രാജ്യത്തിന്റെ വിനോദസഞ്ചാര നയത്തിൽ ക്രൂസ് ടൂറിസത്തിന് നിർണായക പങ്കുണ്ടെന്നും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന രാജ്യത്തിന്റെ പദവി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഡോ. ഖാഇദി കൂട്ടിച്ചേർത്തു. മേഖലയിലെ പ്രമുഖ ക്രൂസ് കപ്പൽ വിനോദസഞ്ചാരകേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതിന് 2009ലാണ് ഇവിടെ ക്രൂസ് ടൂറിസം ആരംഭിച്ചത്.
ോ