സിറ്റിസ്കേപ് പ്രോപ്പർട്ടി എക്സിബിഷനിൽ 101 മില്യൺ ദിനാറിന്റെ വിൽപ്പന

ബഹ്റൈനിൽ നടന്ന ആദ്യത്തെ സിറ്റിസ്കേപ് പ്രോപ്പർട്ടി എക്സിബിഷൻ വൻ വിജയമാണെന്ന് സംഘടാകർ. 101 മില്യൺ ദിനാർ മൂല്യമുള്ള കെട്ടിടങ്ങളാണ് സാഖിറിലെ ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ നടന്ന നാല് ദിവസത്തെ പ്രദർശനത്തിൽ വിറ്റുപോയത്. 967 മില്യൺ ദിനാർ മൂല്യമുള്ള പതിനായിരത്തോളം യൂണിറ്റുകളുടെ വിവരങ്ങളാണ് ഇവിടെ വന്ന സന്ദർശകർക് നൽകിയത്.
രാജ്യത്ത് പുതുതായി നിർമ്മിക്കുന്ന വില്ല, അപ്പാർട്മെന്റ്, ലാന്റ് പ്ലോട്ടുകൾ എന്നിവയുടെ വിവരങ്ങളായിരുന്നു പ്രധാനമായും പങ്കിട്ടത്. കെട്ടിടനിർമ്മാണ രംഗത്തെ നാൽപത് പ്രധാനപ്പെട്ട കമ്പനികാളാണ് ഈ പ്രദർശനത്തിൽ പങ്കെടുത്തത്. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയായിരുന്നു പ്രദർശനം ഉദ്ഘാടനം ചെയ്തത്.
a