കെഎംസിസി അൽ അമാന സാമൂഹ്യ സുരക്ഷാ ക്യാമ്പയിൻ ബ്രൗഷർ പ്രകാശനം ചെയ്തു


കെഎംസിസി മെമ്പർഷിപ്പെടുത്ത മുഴുവൻ പേരെയും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോട് കൂടി കെഎംസിസി അൽ അമാന സാമൂഹ്യ സുരക്ഷാ ക്യാമ്പയിൻ നവംബർ 15 മുതൽ ഡിസംബർ 30 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി നടന്ന പ്രചരനോത്ഘാടന ബ്രൗഷർ പ്രകാശനം അമാന വൈസ് ചെയർമാൻ സലിം തളങ്കരക്ക് നൽകി കെ മുരളീധരൻ എം പി നിർവഹിച്ചു. ചടങ്ങിൽ കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, അമാന ഭാരവാഹികളായ മൻസൂർ പി വി, അഷ്‌റഫ്‌ റിയ എന്നിവർ പങ്കെടുത്തു. കുടുംബ സുരക്ഷാ ഫണ്ട്, അവശത പെൻഷൻ, ചികിത്സ സഹായം, തെരെഞ്ഞെടുത്ത ഹോസ്പിറ്റലിൽ പ്രത്യേക അനുകൂല്യങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.

article-image

You might also like

Most Viewed