മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് സംഘടിപ്പിച്ച് ഇന്ത്യൻ സ്കൂൾ
വിദ്യാർത്ഥികളുടെ ഇടയിൽ നേതൃഗുണവും ആശയ വിനിമയവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇസ ടൗൺ കാമ്പസിൽ നടന്നു. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം അംഗം രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
എട്ടു സ്കൂളുകളിൽ നിന്നുള്ള 300 ഓളം വിദ്യാർത്ഥികൾ കോൺഫറൻസിൽ പങ്കെടുത്തു. രാഷ്ട്രങ്ങളുടെ പ്രതിനിധികൾ എന്ന മാതൃകയിൽ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസിനു വിദ്യാർഥികൾ അടങ്ങുന്ന കമ്മിറ്റി തന്നെയാണ് നേതൃത്വം നൽകിയത്. സെക്രട്ടറി ജനറൽ റോഷെൽ സന്തോഷ് പോൾ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ദേവിക സുരേഷ് എന്നിവരും സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഓരോ കൗൺസിലിലും മികവ് തെളിയിച്ച പ്രതിനിധികൾക്ക് വിവിധ അവാർഡുകൾ വിതരണം നൽകി. ഡയറക്ടർമാരായ ഛായ ജോഷി, ശ്രീസദൻ ഒ.പി, പ്രജിഷ ആനന്ദ്, ദിൽന ഷജീബ്, ഡാനി തോമസ്, ആശാലത എന്നിവർ മാർഗ നിർദേശങ്ങൾ നൽകി.
ോ