ബഹ്റൈൻ പാർലിമെന്റ് തെരഞ്ഞെടുപ്പ്; വിദേശത്ത് താമസിക്കുന്ന പൗരമാർ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പങ്കാളികളായി
ബഹ്റൈൻ പാർലിമെന്റിലേയ്ക്ക് ഈ മാസം 19ന് നടക്കുന്ന രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ബഹ്റൈനി സ്വദേശികൾ വീണ്ടും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ ബഹ്റൈൻ എംബസികളിലും കോൺസുലേറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്.
ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത 34 സീറ്റുകളിലേയ്ക്കാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റവുമധികം വോട്ടുകൾ നേടിയ ഒന്നും രണ്ടും സ്ഥാനക്കാരാണ് 19ന് നടക്കുന്ന വോട്ടെടുപ്പിൽ മത്സരിക്കുന്നത്. നിലവിൽ ആറ് പേരെയാണ് നാൽപത് സീറ്റുകൾ ഉള്ള പാർലിമെന്റിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികളായ 494 പേരും വോട്ട് ചെയ്യാനെത്തിയതായി അധികൃതർ അറിയിച്ചു. ഇവർക്കായി സനാബീസിലെ എക്സിബിഷൻ സെന്ററിൽ പ്രത്യേക വോട്ടിങ്ങ് കേന്ദ്രമൊരുക്കിയതായും അധികൃതർ അറിയിച്ചു.
a