ദുരിതജീവിതത്തിനൊടുവിൽ ഹോപ്പ് ബഹ്റൈന്റെ സഹായത്തോടെ പ്രവാസി നാട്ടിലെത്തി


പ്രമേഹവും ലിവർ സംബന്ധമായ അസുഖങ്ങങ്ങളും മൂലം ഒരു മാസത്തോളമായി  സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്‌ണു ബഹ്റൈനിലെ ഹോപ്പ് എന്ന സംഘടനയുടെ ശ്രമഫലമായി നാട്ടിലേയ്ക്ക് എത്തി. പാസ്പോർട്ട് കാലാവധി കഴിഞ്ഞിരുന്ന ഇയാളുടെ വിസയും വർഷങ്ങളായി പുതുക്കിയിരുന്നില്ല.

ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ ഈകാര്യം എത്തിയതോടെയാണ് ഇദ്ദേഹത്തിന് നാട്ടിലേയ്ക്കുള്ള വഴി തെളിഞ്ഞത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട് പാസ് നേടിയതിനോടൊപ്പം നിയമപരമല്ലാതെ ഇവിടെ കഴിഞ്ഞതിന്റെ ഫൈൻ തുക എമിഗ്രെഷനിൽ അടയ്ക്കുകയും ചെയ്‌ത സംഘടന കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും, ചികിത്സാ സഹായവും, വിമാനടിക്കറ്റും നൽകിയാണ് ഇദ്ദേഹത്തെ യാത്രയാക്കിയത്. ഹോപ്പ് അംഗങ്ങളായ അഷ്‌കർ പൂഴിത്തല, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 

article-image

You might also like

Most Viewed