ബഹ്റൈൻ പാർലിമെന്റ് തെരഞ്ഞെടുപ്പ്; വിവിധ മന്ത്രാലയങ്ങളെ അഭിനന്ദിച്ച് ബഹ്റൈൻ പ്രധാനമന്ത്രി


ബഹ്റൈനിൽ നടന്ന പാർലിമെന്റ്, മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വിജയം രാജ്യം മുമ്പോട്ട് വെക്കുന്ന വിശാലമായ കാഴ്ച്ചപാടിന്റെ ഭാഗമാണെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 73 ശതമാനം പോളിങ്ങാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

തെര‍ഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച വിവിധ മന്ത്രാലയങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബഹ്റൈനിൽ നടന്ന എയർഷോയുടെ വിജയവും മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. ആകെ 1.8 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടുകളാണ് സാഖിറിലെ എയർഷോയിൽ വെച്ച് നടന്നത്. 33 രാജ്യങ്ങളിൽ നിന്നായി 225 സൈനിക, സിവിൽ പ്രതിനിധികളും, 76 വിമാനങ്ങളും, 186 കമ്പനികളുമാണ് എയർഷോയിൽ പങ്കെടുത്തത്.

article-image

a

You might also like

Most Viewed