ബികെഎസ് പുസ്തകോത്സവത്തിൽ താരമായി ശശി തരൂർ
ബി.കെ.എസ് - ഡി സി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ നാലാം ദിനം ശശി തരൂരിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തരൂരിനെ കേൾക്കാനും ചോദ്യങ്ങൾ ഉന്നയിക്കുവാനും നിരവധി പേരാണ് പുസ്തകോത്സവ വേദിയിലെത്തിയത്. തന്റെ കുട്ടിക്കാലം, ദൈനംദിന ജീവിതം, ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ ,കേന്ദ്ര മന്ത്രി, പാർലമെന്റ് അംഗം എന്നീ നിലകളിലുള്ള അനുഭവങ്ങൾ അദ്ദേഹം സദ്ദസ്സുമായി പങ്കുവെച്ചു. തരൂരിന്റെ പുതിയ പുസ്തകമായ അംബേഡ്ക്കർ അദ്ദേഹത്തിൻ്റെ കൈയ്യൊപ്പോടെ വാങ്ങുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
റേഡിയോ അവതാരകനും എഴുത്തുകാരനും ചലച്ചിത്ര നടനുമായ ജോസഫ് അന്നക്കുട്ടി ജോസ് എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനവും കഥാകാരനുമായുള്ള മുഖാമുഖവും തുടർന്ന് നടന്നു. ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ഇന്നലെ പുസ്തമേള സന്ദർശിച്ചു.
പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആനന്ദ് നീലകണ്ഠൻ ആണ് പുസ്തക മേളയിലെ ഇന്നത്തെ അതിഥി. പ്രശസ്ത പത്രപ്രവർത്തകൻ ജോസ് പനച്ചിപ്പുറമാണ് നാളത്തെ അതിഥി . ഇന്ത്യയിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അമീഷ് തൃപാഠിയുമായുള്ള വെർച്യുൽ സംവാദവും നാളെ നടക്കും.
ോ