സമസ്ത ബഹ്റൈൻ മീലാദ് ക്യാമ്പയിൻ സമാപിച്ചു


നീതി നീങ്ങുന്ന ലോകം ; നീതി നിറഞ്ഞ തിരുനബി എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ ആചരിച്ചു വന്ന മീലാദ് കാമ്പയിന്റെ സമാപന പൊതുസമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്‌റൈൻ ശൂറാ കൗൺസിൽ ജഡ്ജ് ശൈഖ് ഹമദ് സാമി ഫാളിൽ അൽ ദോസരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

article-image

സമസ്ത ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി  ഒളവട്ടൂർ , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം സി .സി പ്രസിഡന്റ് ഹബീബ് റഹ് മാൻ എന്നിവർ ആശംസകൾ നേർന്നു. മീലാദ് കാമ്പയിൻ കമ്മിറ്റി   ചെയർമാൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും സമസ്ത ബഹ്റൈൻ ജന.സെക്രട്ടറി വി.കെ കുഞ്ഞഹമദ് ഹാജി നന്ദിയും പറഞ്ഞു. ബഹ്റൈനിലെ കോവിഡ് പ്രതിസന്ധി കാലത്ത് ചെയ്ത സേവനങ്ങൾ മുൻ നിർത്തി സമസ്ത .ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി അതിന്റെ ഏരിയ കമ്മിറ്റികൾക്കും, പോഷക  ഘടകങ്ങൾക്കും ചടങ്ങിൽ പ്രശംസാപത്രം കൈമാറി. 

article-image

You might also like

Most Viewed