ബഹ്റൈനിൽ കോവിഡ് കാരണം മൂന്ന് പേർക്ക് കൂടി ജീവൻ നഷ്ടമായി

ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം മൂന്ന് പേർക്ക് കൂടി ജീവൻ നഷ്ടമായി. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 1527 ആയി ഉയർന്നു. അതേസമയം ഇന്നലെ 243 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിൽ ആകെ രോഗികളുടെ എണ്ണം 2320 ആണ്. ഇന്നലെ 247 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. അതേസമയം. 15 പേരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,40,870 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. നിലവിൽ 10,06,323 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്. ഇന്നലെ 2941 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.
a