ബഹ്റൈറൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ ക്ലാസ്സുകൾ പുന:രാരംഭിച്ചു

കൊറോണ വ്യാപനത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറ്റിയിരുന്ന ബഹ്റൈറൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ ക്ലാസ്സുകൾ സമാജത്തിൽ പുന:രാരംഭിച്ചു. സമാജം ജൂബിലി ഹാളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കുട്ടികളെ സ്വാഗതം ചെയ്തു.
ആക്ടിംഗ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര കൺവീനർ നന്ദകുമാർ എടപ്പാൾ പ്രിൻസിപ്പൽ ബിജു.എം. സതീഷ് വൈസ് പ്രിൻസിപ്പൾമാരായ രജിത അനി ,ലത മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു. ജോയിൻ കൺവീനർ സുനീഷ് കൃതജ്ഞ രേഖപ്പെടുത്തുകയും ആമ്പൽ പഠിതാവായ അനാമിക അനി ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു.
രണ്ടര വർഷത്തിനു ശേഷം പാഠശാല ക്ലാസ്സുകളിലേക്ക് തിരികെയെത്തിയ കുട്ടികളെ അധ്യാപകരും ഭാഷാ പ്രവർത്തകരും മധുരം നൽകി സ്വീകരിച്ചു. ഭാഷ പഠനത്തിന്റെ തുടർച്ചയായി എണ്ണൂറോളം കുട്ടികളാണ് പ്രവേശന ദിനത്തിൽ പാഠശാലയിൽ എത്തിയത്. അതിൽ 500ലധികം പേർ ആദ്യമായി പാഠശാലയിൽ എത്തുന്നവരായിരുന്നു. 2012 മുതലാണ് മലയാളം മിഷൻ പാഠ്യപദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
a