ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഒന്നാം ഘട്ടം ഒക്ടോബർ 28ന്

സയൻസ് ഇന്ത്യ ഫോറം ബഹ്റൈൻ വിജ്ഞാൻ ഭാരതിയുടെയും ബഹ്റൈൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തുന്ന ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഒന്നാം ഘട്ടം ഒക്ടോബർ 28ന് വെള്ളിയാഴ്ച്ച നടക്കും. ഓൺലൈനിലാണ് ഈ വർഷവും പരീക്ഷ സംഘടിപ്പിക്കുന്നത്. ബഹ്റൈനിൽ നിന്ന് വിവിധ വിദ്യാലയങ്ങളിൽ നിന്നായി 12000രത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഒന്നാം ഘട്ട പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബർ 11ന് നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നവംബർ 26ന് അവസാനഘട്ട പരീക്ഷ നടക്കും.
വൈവ, സൈയന്റിഫിക്ക് റീസണിങ്ങ് തുടങ്ങി അഞ്ച് തരത്തിലൂള്ള പരീക്ഷ രീതികൾ അവസാന ഘട്ടത്തിൽ ഉണ്ടായിരിക്കും. അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന പതിനാറ് വിദ്യാർത്ഥികളെ ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുക്കും. ഇവർക്ക് ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാനും അവരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരവും ലഭിക്കും.
a