"തണലാണ് പ്രവാചകൻ" പൊതുപ്രഭാഷണം സംഘടിപ്പിച്ചു
"തണലാണ് പ്രവാചകൻ" എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി ജിദ്‌ഹഫ്‌സ് യൂണിറ്റ് പൊതുപ്രഭാഷണം സംഘടിപ്പിച്ചു. " നന്മയുടെ പൂങ്കാവനമാണ് പ്രവാചകൻ" എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ യുവ പണ്ഡിതൻ യൂനുസ് സലിം മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കാവിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അദ്നാൻ അഷറഫ് സ്വാഗതവും ഖാലിദ് സി. നന്ദിയും പറഞ്ഞു. താഹ മുഹമ്മദ് ബഷീർ പ്രാർത്ഥന നടത്തി. ഹനാൻ അബ്ദുൽ മനാഫ്, അമീൻ അബ്ദുൽ മനാഫ്, സൈഹ , ഫർസിന ഹർഷാദ്, ഷെസ ഷാഫി, മുഹമ്മദ് സാഹിർ, സോയ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.