ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികളുടെ റിട്രീറ്റ് 2022 സംഘടിപ്പിച്ചു
ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 2022-2023 പ്രവർത്തന വർഷത്തെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നവരായ കൈസ്ഥാനസമിതി അംഗങ്ങൾ, പോഷക സംഘടകളുടെ ഔദ്യോഗിക ഭാരവാഹികൾ, പ്രാർത്ഥനാക്കൂട്ടങ്ങളിലെ ആത്മായ ഉപാദ്ധ്യക്ഷർ, സെക്രട്ടറിമാർ, ഇടവക ഓഡിറ്റേഴ്സ്, മീഡിയ ടീം അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം ഇടവക വികാരി റവറന്റ് ഡേവിഡ് വി. ടൈറ്റസ് അച്ചന്റെ അദ്ധ്യക്ഷതയിൽ നടന്നു.
റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലി പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.പരിപാടിയിൽ പങ്കെടുത്തവർക്കായി സൈക്കോതെറാപിസ്റ്റ്, കൺസൾട്ടറ്റന്റ്, കൗൺസിലർ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. ജോൺ പനയ്ക്കൽ "ക്രിസ്തീയ ഉത്തരവാദിത്തവും ഇടവക നേതൃത്വവും" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ഇടവക ട്രസ്റ്റി ബിനു തോമസ് വർഗ്ഗീസ് ഡോ ജോൺ പനക്കലിന് മെമന്റോ കൈമാറി.