ബഹ്റൈനിൽ ഇനി മുതൽ ട്രെയിനിങ്ങ് വിസയും


ബഹ്റൈനിൽ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും മന്ത്രിസഭ പ്രഖ്യാപിച്ച സാമ്പത്തിക പുനരുജ്ജീവനത്തിനുമായി ആരംഭിച്ച 24 പദ്ധതികളുടെ ഭാഗമായി ട്രെയിനിങ് ഉദ്ദേശ്യത്തിനായി മൾട്ടി എൻട്രി ഇ-വിസ അനുവദിക്കാൻ തീരുമാനിച്ചു. ട്രെയിനിങ് വിസ എടുക്കുന്നവർക്ക് ആറ് മാസാണ് ബഹ്റൈനിൽ താമസിക്കാൻ കഴിയുക.ആവശ്യമാണെങ്കിൽ വിസ ആറ് മാസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ പറഞ്ഞു.

താൽപര്യമുള്ളവർക്ക് www.evisa.gov.bh എന്ന വെബ്സൈറ്റ് വഴി പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. 60 ദീനാറാണ് വിസയുടെ ഫീസ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പരിശീലകർക്കും പരിശീലനത്തിനും വിസ ലഭിക്കുന്നതാണ്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്ന് പരിശീലനം സംബന്ധിച്ച കത്തും ആറ് മാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. 

You might also like

Most Viewed