ബഹ്റൈൻ മലയാളീ സെയിൽസ് ടീം ധനസഹായം നൽകി


ബഹ്റൈനിലെ സ്വിമിംഗ് പൂളിൽ വെച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ കോഴിക്കോട് പയ്യോളി സ്വദേശി സിദ്ധാർഥിന്റെ കുടുംബത്തിന്   ബഹ്റൈൻ മലയാളീ സെയിൽസ് ടീം ധനസഹായം നൽകി. അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഒരുലക്ഷത്തിൽ പരം രൂപ പരേതന്റെ മകളുടെ പേരിൽ ഫിക്സ്ഡ് ഡെപ്പോസിറ്റായി ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചതായി കൂട്ടായ്മയുടെ പ്രസിഡന്റ് സിജുകുമർ, സെക്രട്ടറി സനിൽ കാണിപ്പയ്യൂർ, ട്രഷറർ ആരിഫ് പോർക്കുളം എന്നിവർ അറിയിച്ചു.

ഭാര്യയും 2 വയസ്സുള്ള മകളും അച്ഛനും അമ്മയും ചേർന്നതാണ് സിദ്ധാർഥിൻ്റെ കുടുംബം. കൂട്ടായ്മയുമായി  ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാറുമായി  33176154 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

article-image

You might also like

Most Viewed