പ്രതിഭ മുഹറഖ് മേഖല ഏകദിന വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
പ്രതിഭ മുഹറഖ് മേഖലയുടെ ആഭിമുഖ്യത്തിൽ ഏകദിന വോളിബോൾ ടൂർണ്ണമെന്റ് അരങ്ങേറി. അൽക്വദിശിയ കൾച്ചറൽ & സ്പോർട്ട്സ് ക്ലബിന്റെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അടങ്ങിയ എട്ട് ടീമുകൾ മാറ്റുരച്ചത്. കാപിറ്റൽ ഗവർണറേറ്റ് അംഗവും യുത്ത് എംപവർമെൻറ് തലവനും കേണലും മിലിട്ടറി എഞ്ചിനിയറുമായിരുന്ന യൂസഫ് ബിൻ ജരിയ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ ഷംജിത്ത് കോട്ടപ്പള്ളി സ്വാഗതം പറഞ്ഞ ഉദ്ഘാടനയോഗത്തിൽ മേഖല പ്രസിഡണ്ട് അനിൽ കുമാർ കെ.പി. അദ്ധ്യക്ഷത വഹിച്ചു. ലങ്കാലി നേപ്പോളിനെ പരാജയപ്പെടുത്തി അൽ ഒസ്ര വോളിബോൾ ടീമാണ് ടൂർണ്ണമെന്റ് ജേതാക്കളായത്.
ഏറ്റവും ഏറ്റവും നല്ല സപൈക്കറായി തെരഞ്ഞെടുക്കപ്പെട്ട അൽ ഒസ്ര ടീമിലെ കമാലിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം എ.വി അശോകനും,ഏറ്റവും നല്ല ഓൾ റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ട ലങ്കാലി നേപ്പാൾ ടീമിലെ മൻ ബഹദൂറിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം എ സുരേഷും, ഏറ്റവും നല്ല സെറ്ററായി തെരഞ്ഞെടുക്കപ്പെട്ട അൽ ഒസ്ര ടീമിലെ സുബിനുള്ള ഉപഹാരം രക്ഷാധികാരി കമ്മിറ്റി അംഗം മനോജ് മാഹിയും, ഏറ്റവും നല്ല ലിബറോയായി തെരഞ്ഞെടുക്കപ്പെട്ട ജുഫൈർ ഫ്രൻ്റ്സ് ടീമിലെ അശിഖിനുള്ള ഉപഹാരം പ്രതിഭ കേന്ദ്ര ജോയിൻ്റ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളിയും കൈമാറി. ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് മേഖല ആക്ടിംഗ് സെക്രട്ടറി ഷിജുവും റണ്ണേഴ്സ് അപ്പിനുള്ള കേഷ് അവാർഡ് മേഖല മെമ്പർഷിപ്പ് സിക്രട്ടറി ഷീല ശശിയും നൽകി. അൽ ഒസ്രക്കുള്ള ട്രോഫി പ്രതിഭ ജനറൽ സെക്രട്ടറി സഖാവ് പ്രദീപ് പത്തേരിയും , ലങ്കാലി നേപ്പോളി ടീമിനുള്ള ട്രോഫി പ്രതിഭ രക്ഷാധി കാരി സമിതി അംഗം ഷെറീഫ് കോഴിക്കോടും കൈമാറി.
ോ