സഹായധനം കൈമാറി


രക്താർബുദം ബാധിച്ചു ചികത്സയിലിരിക്കേ മരണപ്പെട്ട ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റ് അംഗമായിരുന്ന തിരുവനന്തപുരം വിതുര സ്വദേശി റോബിന്റെ കുടുംബത്തെ സഹായിക്കാനായി ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച തുക റോബിന്റെ കുടുംബത്തിന് കൈമാറി. 

 

article-image

ആനാട് പഞ്ചായത്ത് പ്രസിഡണ്ട് എസ് ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ വച്ച് വാമനപുരം എംഎൽഎ ഡികെ മുരളിയാണ് മാതാപിതാക്കൾക്കുള്ള സഹായമായി ഒരു ലക്ഷം രൂപയും, കുട്ടികൾക്കും ഭാര്യക്കുമുള്ള സഹായമായി നാല് ലക്ഷത്തിപതിമൂവായിരത്തി എഴുനൂറ്റിഅൻപതു രൂപയും കൈമാറിയത്.

article-image

പ്രതിഭ രക്ഷാധികാരി സമിതി അംഗം മഹേഷ് യോഗീദാസൻ, സിപിഐഎം പത്തനംത്തിട്ട ജില്ലാകമ്മറ്റി അംഗം ഫ്രാൻസിസ് വി ആന്റണി , സിഐടിയു ജില്ലാകമ്മറ്റി അംഗം ബാലചന്ദ്രൻ , സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ടി പത്മ കുമാർ , പ്രവാസി സംഘം സെക്രട്ടറി ബി പ്രസന്നൻ , സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എസ്എ സുനിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കെകെ ബാബു കൺവീനറായ കമ്മറ്റിയാണ് കുടുംബസഹായനിധി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed