ലുലു എക്സ്ചേഞ്ചിൽ റെമിറ്റ് ആന്റ് ഷോപ്പ് പ്രമോഷൻ
പ്രമുഖ പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്റൈനും ആഗോള പെയ്മെന്റ് നെറ്റ് വർക്ക് പ്രൊവൈഡറായ മാസ്റ്റർ കാർഡിന്റെ ട്രാൻസ് ഫാസ്റ്റും ചേർന്ന് ഉപഭോക്താക്കൾക്കായി മൈ ലുലു എക്സ്ചേഞ്ച് എന്ന പേരിൽ നടക്കുന്ന ലോയൽറ്റി പ്രോഗ്രമിന്റെ ഭാഗമായി റെമിറ്റ് ആന്റ് ഷോപ്പ് പ്രമോഷന് തുടക്കം കുറിച്ചു. പ്രമോഷൻ കാലയളവിൽ ലുലു എക്സ്‍ചേഞ്ച് ശാഖകളിൽ നിന്നോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിൽ നിന്നോ ട്രാൻസ്ഫാസ്റ്റ് പെയ്മെന്റ് ശൃംഖലയിലൂടെ പണമയക്കുന്നവർക്കാണ് സമ്മാനപദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ജൂലൈ 3 മുതൽ ഓഗസ്റ്റ് 11 വരെ 40 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രമോഷന്റെ ഭാഗമായി ജൂലൈ 14, ജൂലൈ 24, ഓഗസ്റ്റ് 2, ഓഗസ്റ്റ് 14 എന്നീ ദിവസങ്ങളിൽ നടക്കുന്ന നറുക്കെടുപ്പകളിലൂടെ അഞ്ഞൂറ് ഭാഗ്യശാലികൾക്ക് അയ്യായിരം ദിനാർ മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ്ങ് കാർഡുകളാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും 125 പേരെയാണ് തിരഞ്ഞെടുക്കുന്നത്.