ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു
ബഹ്‌റൈനിൽ പുതുതായി രൂപം കൊണ്ട പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം മുൻ മന്ത്രിയും സാമ്പത്തിക വിദഗ്ധനും ആയ ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കെ സി എ ഹാളിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ എസ് എം ഇ ചെയർമാൻ ഡോ. അബ്ദുൽഹസൻ അൽ ദൈരി , എസ് എം ഇ മെമ്പർ ഡോ. അബ്ദുൽ റഹീം അൽ ഫക്രു, ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പി പി എഫ് രക്ഷാധികാരി പി കെ ഷാനവാസ്, പി പി എഫ് ഭാരവാഹി റാം എന്നിവർ ആശംസകൾ നേർന്നു. കലാമണ്ഡലം ജിദ്യ അണിയിച്ചൊരുക്കിയ കേരളം നൃത്ത ശില്പത്തോടെയായിരുന്നു പരിപാടികൾ ആരംഭിച്ചത്. ഇ എ സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ: ശ്രീജിത് സ്വാഗതവും ഷേർളി സലിം നന്ദിയും പറഞ്ഞു. റഫീക്ക് അബ്ദുള്ള, ശാമിത സുരേന്ദ്രൻ , ശ്രീജാ ദാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
തുടർന്ന് "കേരളം അടിസ്ഥാന വികസനം സാധ്യതകളും വെല്ലുവിളികളും ' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. തോമസ് ഐസക്ക് സംസാരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ്ബ് വൈസ് പ്രസിഡന്റ് സാനി പോൾ, വർഗ്ഗീസ് കാരക്കൽ, ജോയ് വെട്ടിയാടൻ, പ്രദീപ് പത്തേരി, സുധി പുത്തൻവേലിക്കര, ശ്രീജാ ദാസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഡോ. കൃഷ്ണകുമാർ പരിപാടിയുടെ മോഡറേറ്ററായിരുന്നു.