ഐസിആർഎഫ് വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി ആരംഭിച്ചു
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ് -ക്വഞ്ചേഴ്സ് 2022 വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായി വേനൽ കാലത്ത് കഴിയാനുള്ള ബോധവത്കരണമാണ് ഇതിലൂടെ നൽകുന്നത്.
പരിപാടിയുടെ ഭാഗമായി ജാനുസാനിലെ ഒരു വർക്ക്‌സൈറ്റിൽ 50 ഓളം തൊഴിലാളികൾക്കായി കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ , സമോസ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹയ്‌ക്കിയും തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനിയും, ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ അടക്കമുള്ളവരും പരിപാടിയിൽ പങ്കെടുത്തു. അടുത്ത 8 മുതൽ 10 ആഴ്ച വരെ ഈ പരിപാടി തുടരുമെന്നും ഐസിആർഎഫ് ഭാരവാഹികൾ അറിയിച്ചു.