മനാമ സൂഖ് നവീകരണ പ്രവർത്തനങ്ങൾ ഊർജിതമെന്ന് ബഹ്റൈൻ ടൂറിസം അധികൃതർ


രാജ്യതലസ്ഥാനമായ മനാമയിലെ സൂഖ് നവീകരണപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും അടുത്ത ശൈത്യകാലത്തിനുമുമ്പ് പൂർത്തീകരിക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. നാസർ ഖാഅദി അറിയിച്ചു. സൂഖ് നവീകരണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ മാർക്കറ്റിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ഇവിടെ നടന്ന ബാബുൽ ബഹ്റൈൻ ഫാഷൻ ഷോയും മനാമ ഗോൾഡ് ഫെസ്റ്റിവലും വൻ വിജയമായിരുന്നുവെന്നും ഡോ. നാസർ ഖാഅദി വ്യക്തമാക്കി.

article-image

 മനാമ സൂഖിനെ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിച്ച ടൂർ പരിപാടികളിലും നിരവധി സന്ദർശകർ പങ്കെടുത്തു. മനാമ സൂഖിലെ ചരിത്രപരമായ കഫേകളും പൊതുയിടങ്ങളും നവീകരിക്കാനും പദ്ധതിയുണ്ട്. പഴയ മുനിസിപ്പൽ സ്ക്വയർ, തവാവീഷ് സ്ക്വയർ എന്നിവിടങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. മനാമ സൂഖ് ഡെവലപ്മെന്‍റ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed