പരിസ്ഥിതി ദിനാചരണം നടത്തി ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം

ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം സനദിലെ മാർത്തോമ്മാ കോംപ്ലെക്സിലെ കോമ്പൗണ്ടില്‍ വ്യക്ഷതൈകള്‍ നട്ടു. ഇതേ തുർന്ന് റവ. ബിബിൻസ് മാത്യൂസ് ഓമനാലി അധ്യക്ഷത വഹിച്ച യോഗത്തിൽ , കുമാരി മഹിമ സൂസൻ തോമസ്, കുമാരി ഹെബ എൽസ ബിജു എന്നിവർ ഇന്ററാക്ടീവ് സെഷനു നേതൃത്വം നല്‍കി. പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കിയുള്ള മൈം ഇതോടൊപ്പം നടന്നു. സഖ്യം സെക്രട്ടറി ജോബി എം. ജോൺസൺ സ്വാഗതവും, കൺവീനർ കുമാരി ഹന്ന റേച്ചൽ എബ്രഹാം നന്ദിയും രേഖപ്പെടുത്തി.