കെപിഎഫ് ബാംസുരി അരങ്ങേറി


കോഴിക്കോട് ജില്ല പ്രവാസി ഫോറം "ബാംസുരി" എന്നപേരിൽ  സഗായ കെ.സി. എ ഹാളിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന  പരിപാടിയിൽ ജനറൽ സെക്രട്ടറി ജയേഷ് വി കെ സ്വാഗതം പറഞ്ഞു.  ജനറൽ കൺവീനർ ശശി അക്കരാൽ,  വി.സി.ഗോപാലൻ, കെ ടി സലീം , ജമാൽ കുറ്റിക്കാട്ടിൽ , ഹരീഷ് പി.കെ ,രമ സന്തോഷ് , സുജിത്ത് സോമൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി. 

 

article-image

ഷിഫ അൽ ജസീറ മെഡിക്കൽ സെൻർ  കെ.പി.എഫ് അംഗങ്ങൾക്ക് നൽകുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡിന്റെ കൈമാറ്റവും ചടങ്ങിന്റെ ഭാഗമായി നടന്നു. 

article-image

നൃത്തങ്ങൾ, നാടൻ പാട്ടുകൾ, ഒപ്പന, കൂടാതെ മെമ്പർമാരുടെയും കുടുംബത്തിൻ്റെയും നിരവധി കലാപരിപാടികളും അരങ്ങേറി.  വിവിധ തരത്തിലുള്ള  മത്സരങ്ങൾ, പരീക്ഷകൾ എന്നിവയിൽ വിജയിച്ചവർക്കുള്ള  ആദരവും നല്കി. ലക്കി ഡ്രോ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഈയിടെ മരണപ്പെട്ട ബഹ്റൈൻ പ്രവാസിയായിരുന്ന  പേരാമ്പ്ര പാണ്ടിക്കോട് സ്വദേശി സുബൈറിന്റെ കുടുംബത്തിനുള്ള സഹായവും പരിപാടിയിൽ സമാഹരിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാഹിർ  പേരാമ്പ്ര, സുജീഷ് മാടായി,ബാലൻ കല്ലേരി, ഫാസിൽ പി.കെ, കെ.പി.എഫ്  എക്സിക്യുട്ടീവ് മെമ്പർമാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. അനില ഷൈജേഷായിരുന്നു അവതാരക. 

You might also like

Most Viewed