ഉപരിപഠന-കരിയർ മാർഗനിർദേശ വെബിനാർ സംഘടിപ്പിച്ചു

10, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി പ്രവാസി വെൽഫെയർ ബഹ്റൈൻ ഉപരിപഠന-കരിയർ മാർഗനിർദേശ വെബിനാർ സംഘടിപ്പിച്ചു.ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ നേതൃത്വം നൽകി. വിദ്യാർഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മനാമ സോണൽ പ്രസിഡന്‍റ് നൗമൽ റഹ്മാൻ സ്വാഗതവും കരിയർ ആൻഡ് എജുക്കേഷൻ സെക്രട്ടറി ഷിജിന ആഷിഖ് നന്ദിയും പറഞ്ഞു. ഇർഷാദ് കോട്ടയം പരിപാടി നിയന്ത്രിച്ചു.