ബഹ്റൈൻ മലയാളീ സെയിൽസ് ടീം ബ്രീസ് 2022 സംഘടിപ്പിക്കുന്നു

ബഹ്റൈനിൽ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളീ സെയിൽസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 16 വ്യാഴാഴ്ച വൈകീട്ട് സഗയയിലെ കെസിഎ ഹാളിൽ വെച്ച് ബ്രീസ് 2022 എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ഗായകൻ താജുദ്ദീൻ വടകരയാണ് പരിപാടിയിലെ മുഖ്യാതിഥി. സെയിൽസ് മേഖലയിൽ നിരവധി വർഷമായി സേവനമനുഷ്ടിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതോടൊപ്പം ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്നും ഇതോടൊപ്പം അരങ്ങേറും. മുന്നോറോളം അംഗങ്ങൾ ഉള്ള കൂട്ടായ്മ ഇതിനകം നിരവധി കാരുണ്യപ്രവർത്തനങ്ങൾ നടത്തിയതായും ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ പ്രസിഡൻ്റ് സിജു കുമാർ, ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ, ട്രഷറർ ആരിഫ് പോർക്കുളം, പ്രോഗ്രാം കൺവീനർ അഞ്ചും ബേക്കർ, പ്രോഗ്രാം കോർഡിനറ്റർ അരുൺ ആർ പിള്ള, വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ മൈക്കിൾ, എക്സിക്യൂട്ടീവ് അംഗം സജിത്ത്കുമാർ എന്നിവർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 3313 3922 അല്ലെങ്കിൽ 3923 9220 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.