കോവിഡ് കാരണം രണ്ട് മരണം കൂടി രേഖപ്പെടുത്തി ബഹ്റൈൻ

കോവിഡ് ബാധിച്ച് ഇന്നലെ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 1402 ആയി. ഇന്നലെ 5255 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 32805 ആയി ഉയർന്നു. ഇന്നലെ 28011 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്. നിലവിൽ 88 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ പന്ത്രണ്ട് പേരുടെ നില ഗുരുതരമാണ്.
അതേസമയം ഇന്നലെ 3030 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,14,448 ആയി. ഇതുവരെയായി 12,20,718 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,92,572 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,33,515 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഫെബ്രവരി 14 വരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്.