ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി


കോവിഡ് ബാധിച്ച് ഒരു മരണം കൂടി ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 1400 ആയി.  ഇന്നലെ 4876 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30582 ആയി ഉയർന്നു. ഇന്നലെ 24770 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്.  നിലവിൽ 92 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. 3100 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,11,418 ആയി.  ഇതുവരെയായി  12,19,977 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,92,408 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,31,593 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഫെബ്രവരി 14 വരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

You might also like

Most Viewed