കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ബഹ്റൈൻ
ബഹ്റൈനിൽ ഗാർഹിക കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം ഗണ്യമായ തോതിൽ കുറഞ്ഞതായി വെളിപ്പെടുത്തൽ. തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 44 ശതമാനം കുറവാണ് ഈകാര്യത്തിൽ 2020 ൽ രേഖപ്പെടുത്തിയതെന്ന് പബ്ലിക്ക് പ്രൊസിക്യൂഷൻ വാർഷിക സ്റ്റാറ്റിക്സ് വ്യക്തമാക്കുന്നു. ഇതു കൂടാതെ മൊത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെങ്കിൽ കളവ് കേസുകളിൽ 33 ദശാംശം അഞ്ച് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കോവിഡ് നിയമലംഘനങ്ങളിൽ 32 ദശാംശം ആറ് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ റെജിസ്റ്റർ ചെയ്ത 82,746 കേസുകളിൽ 1137 കേസുകൾ സോഷ്യൽ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ ജയിലിൽ കഴിഞ്ഞിരുന്ന 3741പേർക്കാണ് ശിക്ഷയുടെ കാഠിന്യം കുറച്ച് നൽകിയത്.