ഇന്ത്യയിൽ കോവിഡ് ബാധയിൽ കുറവ് രേഖപ്പെടുത്തി

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടു മുൻപത്തെ ദിവസത്തേക്കാൾ അൻപതിനായിരത്തോളം കുറവാണിത്. 15.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത് ഇന്നാണ്. 24 മണിക്കൂറിനിടെ 614 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,67,753 പേർ രോഗമുക്തി നേടി.