ഭരണസമിതിയുടെ പിടിപ്പുകേട് - ഇന്ത്യൻ സ്കൂൾ ഭരണം തകർച്ചയിലെന്ന് യുണൈറ്റഡ് പാരന്റ്സ് പാനൽ


ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഭരണസമിതിയുടെ പിടിപ്പ് കേട് കാരണം വൻ തകർച്ചയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് പാരന്റ് പാനൽ ഭാരവാഹികൾ ആരോപ്പിച്ചു. രക്ഷിതാക്കളുടെ വാർഷിക ജനറൽ ബോഡി വിളിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്നുച്ചയ്ക്ക് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലാണ് ഭാരവാഹികൾ ആരോപണം ഉയർത്തിയത്. പഠനം ഓൺലൈൻ ആക്കിയതിലൂടെ ദൈനംദിന ചിലവുകൾ വളരെയേറെ കുറഞ്ഞിട്ടും, സ്കൂൾ നടത്തിപ്പിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് പറയുന്നത് അതിശയകരമാണെന്നും, അരലക്ഷത്തോളം ദിനാർ ഗവൺമെന്റ് സഹായമായി ലഭിച്ചിട്ടും ഫീസ് അടക്കാൻ നിർവാഹമില്ലാത്ത വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കുന്നത് പ്രതിക്ഷോർഹമാണെന്നും ഇവർ പറഞ്ഞു.

ഫീസ് കുടിശിക ഇനത്തിൽ എഴുത്തിതള്ളിയിട്ടുള്ള ഒരു ലക്ഷത്തി മുപ്പത്താറായിരം ദിനാര്‍ ഇളവ് ആർക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തണമെന്നും, വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത ഒട്ടേറെ കാര്യങ്ങള്‍ക്ക് ഫീസ് ഈടാക്കുന്ന രീതി തുടർന്നിട്ടും ജീവനക്കാർക്ക് ക്യത്യമായി അവരുടെ വേതനം നല്‍കാത്തതെന്ത് കൊണ്ടാണെന്നും നിർവാഹകസമിതി വ്യക്തമാക്കണെന്നും ഇവർ ആവശ്യപ്പെട്ടു. ലോൺ തിരിച്ചടവ് നിർത്തിവെച്ച സാഹചര്യത്തെ പറ്റി രക്ഷിതാക്കളുടെ മുമ്പിൽ വിശദീകരിക്കണമെന്നും, ഭരണസമിതിയിലെരക്ഷിതാക്കാൾ അല്ലാത്തതിനാൽ മാറി നിൽക്കണമെന്നും , വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ രക്ഷിതാവല്ലാത്തത് കാരണം വൈസ് ചെയർമാൻ യോഗാദ്ധ്യക്ഷൻ ആകണമെന്നും യുപിപി ഭാരവാഹികൾ ആവശ്യപ്പെട്ടു. യുപിപി ചെയർമാൻ എബ്രഹാം ജോൺ, എംഎം ഫൈസൽ, ജ്യോതിഷ് പണിക്കർ, യു കെ അനിൽ, ദീപക് മേനോൻ, ബിജു ജോർജ്ജ്, ഹരീഷ് നായർ, ഹാരിസ് പഴയങ്ങാടി, ജോൺ ബോസ്കോ, അബ്ദുറഹ്മാൻ, ശ്രീകാന്ത് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

Most Viewed