കോവിഡ് കാരണം ഒരു മരണം കൂടി രേഖപ്പെടുത്തി ബഹ്റൈൻ


ബഹ്റൈനിൽ കോവിഡ് കാരണം ഒരു മരണം കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 1398 ആയി. അതേസമയം ഇന്നലെ 2542 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 18711 ആയി. 39 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1245 പേർക്ക് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,85,305 ആയി.

ഇതുവരെയായി 12,09,714 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,87,632 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,05,288 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഇടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലുള്ള പരിശോധനകളും കർശനമായി തുടരുകയാണ്.

You might also like

Most Viewed