മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ


മനാമ

മനാമ സെൻട്രൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു. ചന്ദ്രൻ വളയം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഷ്ക്കർ പൂഴിത്തല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജേഷ് ഉക്രം പാടി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. അഷറഫ് ചാത്തോത്ത് മുഖ്യ ഭരണാധികാരിയായ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇബ്രാഹിം എം എം സ് മുഖ്യ രക്ഷാധികാരിയും, അഷറഫ് ചത്തോത്ത്, ലത്തീഫ് മരക്കാട്ട് , മജീദ് സി കെ, ഹൈദർ ചാവക്കാട് , മെഹബൂബ് കാട്ടിൽ പീടിക എന്നിവർ രക്ഷാധികാരികളുമായി തെരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രൻ വളയം പ്രസിഡണ്ടും, അഷ്കർ പൂഴിത്തല സെക്രട്ടറിയും, സുമേഷ് ട്രഷററുമാണ്. അസീസ് പേരാമ്പ്ര, അബ്ദു സമദ് കൊല്ലം വൈസ് പ്രസിഡണ്ട്, നൗഷാദ് കണ്ണൂർ, മുഹമ്മദ് കുരുടിമുക്ക് ജോയിന്റ് സെക്രട്ടറിമാർ, സുബൈർ ഒവി മെമ്പർഷിപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികൾ. അസോസിയേഷനിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ 39581930 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

Most Viewed