പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികാഘോഷം നടത്തി


മനാമ

ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനവും വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു. പ്രവാസി ഭാരതീയ സമ്മാൻ  അർഹനായ ഡോ കെ ജി ബാബുരാജും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാനും നിലവിളക്കു കൊളുത്തി പരിപാടി  ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, മാജിക് ഷോ, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.  പ്രസിഡന്റ് വിഷ്ണു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഭാഷ് തോമസ് സ്വാഗതവും,  രാജീവ് നന്ദിയും അറിയിച്ചു. സഖറിയാ സാമുവേൽ, വർഗീസ് മോടിയിൽ എന്നിവർ ആശംസകൾ നേർന്നു. കാൻസർ രോഗം മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട പ്രമാടം സ്വദേശി വത്സലയ്‌ക്ക്‌ 20,000 രൂപ സഹായധനമായി നൽകുവാനും യോഗം തീരുമാനിച്ചു. പത്തനംതിട്ട അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ 33780699 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed