കൊച്ചിൻ ആസാദ് അനുസ്മരണ പ്രഥമ പുരസ്‌കാരം സമ്മാനിച്ചു


മനാമ

അമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു പടവ് കുടുംബ വേദി സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചിൻ ആസാദ് അനുസ്മരണ പ്രഥമ പുരസ്‌കാരം ബഹ്റിനിലെ പ്രശസ്ത ഗായകൻ ജയകുമാർ വർമ്മക്ക് സമ്മാനിച്ചു. ജൂറി അംഗങ്ങളായ ഷംസ് കൊച്ചിൻ, റഫീഖ് വടകര എന്നിവരാണ് പുരസ്കാരം കൈമാറിയത്. പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

സോമൻ ബേബി, കെ. ടി.സലിം, ബഷീർ അമ്പലായി, ഫസലുൽ ഹഖ് , ചെമ്പൻ ജലാൽ, ഷെമിലി  പി ജോൺ, ഷാനവാസ്‌, മജീദ് തണൽ, സയീത് ഹനീഫ്, ഡോ. ഡേവിസ്, മണിക്കുട്ടൻ, ആനന്ദ് ലോബോ, ബോബൻ ഇടിക്കുള്ള, എസ് . വി. ബഷീർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് നടന്ന സംഗീത പരി പാടിയിൽ, ഗീത് മെഹബൂബ് നിദാൽ ഷംസ്, ബൈജു മാത്യു, ഡോക്ടർ ഡേവിസ് എന്നിവർ പങ്കെടുത്തു. ബാസിത്, സമീഹ മുഹമ്മദ്‌, ശ്രീരാഗ്, ഹെലൻ എന്നീ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും ഉണ്ടായിരുന്നു. 

You might also like

Most Viewed