ടൈംസ് ഓഫ് ബഹ്റൈൻ കെഎച്കെ മീഡിയ ​ഗ്രൂപ്പുമായി സഹകരിച്ച് അവാർഡുകൾ നൽകുന്നു


മനാമ


ബഹ്റൈന്റെ അമ്പതാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ടൈംസ് ഓഫ് ബഹ്റൈൻ കെഎച്കെ മീഡിയ ഗ്രൂപ്പുമായി സഹകരിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അമ്പത് പ്രതിഭകളെ ആദരിക്കുന്നു. ടിഒബി ഐക്കൺസ് എന്ന പേരിൽ നൽകുന്ന പുരസ്കാരങ്ങൾ ബഹ്റൈനിലും ബഹ്റൈന് പുറത്തും ശ്രദ്ധേയമായ സേവനങ്ങൾ നൽകിയവർക്കാണ് നൽകുന്നതെന്ന് ടിഒബി ഫൗണ്ടറും, മാനേജിങ്ങ് ഡയറക്ടറുമായ അൻവർ മൊയ്തീൻ അറിയിച്ചു. വിവിധ മന്ത്രാലയങ്ങൾ, ഗവർണറേറ്റുകൾ, മുനിസിപാലിറ്റികൾ, പാർലിമെന്റ് അംഗങ്ങൾ , കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച വ്യക്തികൾ, കമ്പനികൾ, അസോസിയേഷനുകൾ, ഡോക്ടർമാർ, പാരമെഡിക്കൽ ജീവനക്കാർ, മാധ്യമപ്രവർത്തകർ, മാധ്യമസ്ഥാപനങ്ങൾ, കലാ കായിക സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെയാണ് ആദരിക്കുന്നത്.

timesofbahrain@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് അവാർഡ് നോമിനേഷനുകൾ അയക്കേണ്ടത്. ജനവരി 31നാണ് നോമിനേഷൻ ലഭിക്കേണ്ട അവസാന തീയ്യതി. പേരും, വിലാസവും, ഐഡി നമ്പറും, ഫോൺ നമ്പറും ചെയ്ത പ്രവർത്തനങ്ങളുടെ വിവരണവും ഫോട്ടോയും വീഡിയോ ഉണ്ടെങ്കിലും അതും ചേർത്താവണം ഇമെയിൽ അയക്കേണ്ടത്. ജൂറി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപ്പിക്കുന്നത്. മെറ്റലിൽ രൂപകൽപ്പന ചെയ്ത ഫലകവും, പ്രശസ്തി പത്രവും, മെഡലുകളും 2022 മാർച്ച് മാസം അവാസനത്തോടെ നടക്കുന്ന പരിപാടിയിലാണ് വിതരണം ചെയ്യുക.

You might also like

Most Viewed