മൈത്രി ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൈത്രി ബഹറൈൻ ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന പ്രമേയത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി സഹകരിച്ചുകൊണ്ട് നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ നിർവഹിച്ചു. സാമൂഹിക പ്രവർത്തകനായ കെ ടി സലിം , പടവ് കുടുംബ വേദി പ്രസിഡണ്ട് സുനിൽ ബാബു, ഷംസ് കൊച്ചിൻ എന്നിവർ സംസാരിച്ചു. മൈത്രി യുടെ 2022 വർഷത്തേക്കുള്ള കലണ്ടറിന്റെ പ്രകാശനം കെ ടി സലീമിന് നൽകികൊണ്ട് മൈത്രി ചീഫ് കോ ഓർഡിനേറ്റർ നവാസ്ബ്കുണ്ടറ നിർവഹിച്ചു . പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സക്കിർ ഹുസൈൻ സ്വാഗതം പറഞ്ഞു. ട്രഷറർ അനസ് കരുനാഗപ്പള്ളി ,എക്സിക്യൂട്ടീവ് അംഗ ങ്ങൾ ആയ റിയാസ് വിഴിഞ്ഞം ,ധൻ ജീബ് സലാം എന്നിവർ നേതൃതം നൽകിയ പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗം കോയിവിള കുഞ്ഞു മുഹമ്മദ് നന്ദി രേഖപ്പെടുത്തി.